Crime
യൂട്യൂബ് വഴി അപവാദമെന്ന എം.ജി ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസ്

കോഴിക്കോട്: യൂട്യൂബ് വഴി അപവാദ പ്രചാരണം നടത്തി അപമാനിച്ചുവെന്ന ഗായകന്‍ എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ പേരില്‍ ചേര്‍പ്പ് പോലീസ് കേസെടുത്തു. പാറളം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ പേരിലാണ് കേസ്.ഒരു സ്വകാര്യ ചാനലില്‍ നടന്ന സംഗീത പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കി എന്നാണ് യൂട്യൂബ് ചാനലിലൂടെ ആരോപണം ഉന്നയിച്ചത്.
കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ ഇവര്‍ എത്തിയെങ്കിലും രക്ഷിതാക്കള്‍ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതോടെ വീഡിയോ ഡിലീറ്റ് ചെയ്ത് മറ്റൊരു വീഡിയോ മാപ്പ് പറഞ്ഞ് ചെയ്യുകയും ചെയ്തു.