Crime
ഗുണ്ടാസംഘങ്ങൾക്കെതിരെ നടപടിയുമായി എൻഐഎ. അഞ്ച് സംസ്ഥാനങ്ങളിൽ റെയ്‌ഡ്
ന്യൂഡൽഹി: രാജ്യത്തെ ഗുണ്ടാസംഘങ്ങൾക്കെതിരെ നടപടിയുമായി എൻഐഎ. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രീകരിച്ചാണ് എൻഐഎ റെയ്‌ഡ്. ഉത്തർപ്രദേശ്, പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്.
ഗുണ്ടാസംഘങ്ങളും തീവ്രവാദികളും മയക്കുമരുന്ന് മാഫിയയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഈ കൂട്ടത്തിൽ ചില സംഘങ്ങൾക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നുമുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ ഈ നടപടി.
പഞ്ചാബ് ഗായകനായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച തിഹാർ ജയിലിലെ കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയ്, നീരജ് ബവാന, ടില്ലു ടാസ്പുറിയ, ഗോൾഡി ബ്രാർ എന്നിവരുടെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് എൻഐഎയുടെ റെയ്ഡും അന്വേഷണവും. കഴിഞ്ഞ ആഴ്ചകളിൽ ചില ഗുണ്ടാസംഘങ്ങളെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിന് തുടർച്ചയായിട്ടാണ് ഇന്നത്തെ റെയ്ഡ് എന്നാണ് എൻഐഎ നൽകുന്ന സൂചന.
