Connect with us

Crime

വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ.

Published

on

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ.കെ. നിഹാദ് ഷാൻ (24), സുഹൃത്ത് മലപ്പുറം വാഴയൂർ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് അറസ്റ്റിലായത്.ജോലി ചെയ്തതിന് കൂലി ചോദിച്ച യുവാവിനെ പട്ടിക കൊണ്ട് മുഖത്തടിച്ചു, ഭാര്യയുടെ മുന്നിലിട്ട് ക്രൂരമായി മർദിച്ചു; സംഭവം കൊല്ലത്ത്
കന്യാകുമാരി സ്വദേശിനിയായ യുവതിയാണ് പീഡ‌നത്തിനിരയായത്. യുവതിയെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഒക്‌ടോബർ 29നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. നിഹാദ് ആണ് കേസിലെ ഒന്നാം പ്രതി.പരാതിക്കാരിയും നിഹാദും സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് പ്രണയത്തിലായി. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ മതംമാറണമെന്ന് പ്രതി നിബന്ധനവച്ചു. ഇത് പരാതിക്കാരി എതിർത്തതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവാവ് നിർബന്ധിച്ചു.യുവതി ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാതെ വന്നതോടെ അപകടത്തിൽ തനിക്ക് ഓർമനഷ്ടപ്പെട്ടെന്ന് സുഹൃത്തുക്കൾ മുഖേനെ നിഹാദ് യുവതിയെ അറിയിക്കുകയായിരുന്നു. ഇയാൾ പെരുന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞു. അങ്ങനെ പെരിന്തൽമണ്ണയിലെത്തിച്ച യുവതിയെ തെറ്റിദ്ധരിപ്പിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Continue Reading