Connect with us

Crime

നാടിന്‍റെ സ്വൈരം തകർക്കാൻ ശ്രമിച്ചെങ്കിലും അതിക്രമികളുടെ ലക്ഷ്യം സാധിട്ടാതെ പോയത് പൊലീസിന്‍റെ ധീരമായ നിലപാടു കൊണ്ടാണെന്ന്  മുഖ്യമന്ത്രി

Published

on

തൃശ്ശൂർ: വിഴിഞ്ഞം വിഷയത്തിൽ പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തമായ ഗൂഢോദ്ദോശത്തോടെ നാടിന്‍റെ സ്വൈരം തകർക്കാൻ ശ്രമിച്ചെങ്കിലും അതിക്രമികളുടെ ലക്ഷ്യം സാധിട്ടാതെ പോയത് പൊലീസിന്‍റെ ധീരമായ നിലപാടു കൊണ്ടാണെന്ന്  അദ്ദേഹം പറഞ്ഞു.

തൃശ്ശൂരില്‍ നടന്ന വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട മുഖ്യമന്തിയുടെ ആദ്യ പ്രതികരണമാണിത്.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ട്. പ്രത്യേകലക്ഷ്യത്തോടെയാണ് നേരത്തെ തന്നെ പൊലീസ് സ്‌റ്റേഷനെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുമെന്ന്  പ്രഖ്യാപിച്ചിരുന്നത്. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്. എന്നാൽ പൊലീസ് സംയമനത്തോടെ പെരുമാറിയത് മൂലം അക്രമികളുടെ ലക്ഷ്യം നടന്നില്ല. ഇവർക്കു നേരെ അതിക്രമം അഴിച്ചുവിട്ടാൽ വലിയ തോതിൽ നടപടിയുണ്ടാകുമെന്ന് കരുതിയവർക്ക് വലിയ തെറ്റുപറ്റിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Continue Reading