Connect with us

KERALA

നിയമസഭാ സ്പീക്കർ പാനൽ മുഴുവൻ വനിതകൾ കൈയടക്കി.

Published

on

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പാനൽ മുഴുവൻ വനിതകൾ കൈയടക്കി. ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സി .കെ ആശയും പ്രതിപക്ഷത്ത് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്. ആദ്യമായാണ് പാനലിൽ മുഴുവൻ വനിതകൾ വരുന്നത്.സ്പീക്കർ എ എൻ ഷംസീർ തന്നെയാണ് ഇത്തരത്തിലൊരു  നിർദേശം മുന്നോട്ടുവച്ചത്.
സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്.

സ്പീക്കർ പദവി പുതിയ റോളാണെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണിതെന്നും ഷംസീർ പറഞ്ഞു. നല്ല രീതിയിൽ സഭ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും, മുൻഗാമികളെപ്പോലെ പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും ഷംസീർ വ്യക്തമാക്കി.

Continue Reading