Connect with us

Crime

വിഴിഞ്ഞം സമരം നിയമസഭയിൽ ഇന്ന് രണ്ടുമണിക്കൂർ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം∙ വിഴിഞ്ഞം സമരത്തിൽപ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നൽകി. തുറമുഖ നിർമാണത്തിനെതിരായ സമരം നിയമസഭയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ച ചെയ്യും. വിഷയത്തില്‍ രണ്ടുമണിക്കൂർ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിഴിഞ്ഞം പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളോട് സമരസമിതിയും ലത്തീന്‍ അതിരൂപതയും ഇന്ന് നിലപാട് അറിയിക്കാനിരിക്കെയാണ് വിഷയം നിയമസഭ ചർച്ച ചെയ്യുന്നത്.

കഴിഞ്ഞ ദിവസം, ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്തിരുന്നു. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്ദു‍റഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്.

Continue Reading