Connect with us

KERALA

നടേശനെതിരെ രൂക്ഷ വിമര്‍ശമവുമായ് സി.പി.ഐ സംഘപരിവാറിന്റെ ഗുഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുന്നു

Published

on

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമത്തിന് എതിരെ രംഗത്തുവന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ രംഗത്ത് . സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുകയാണെന്ന് സിപിഐ വിമര്‍ശിച്ചു പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം. ഏകതയില്‍ വിശ്വസിച്ച ഗുരുവിനെ അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിടുകയാണ് വെള്ളാപ്പള്ളി ചെയ്തതെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.

എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നും അനുശാസിക്കുകയും തന്റെ മതദര്‍ശനത്തെ ‘ഏകമതം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുവിന് ഇന്നും എന്നും നവോത്ഥാന കേരളത്തിലുള്ള സ്ഥാനം ഒരു തര്‍ക്കത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ളതല്ല.

കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനുമാവില്ല.’-ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.’ഗുരുവിന്റെ കാഴ്ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തുപകര്‍ന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്തെന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ്സ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിന് മാനക്കേടാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

Continue Reading