HEALTH
നാളെമുതൽ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന ശക്തമാക്കും

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം. ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. പരിശോധനയ്ക്കു വിധേയമാക്കേണ്ടവരെ വിമാന കമ്പനിയാവണം തിരഞ്ഞെടുത്തു നല്‍കേണ്ടതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
സാംപിള്‍ നല്‍കിയാല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകാം. രോഗം സ്ഥിരീകരിച്ചാല്‍ സാംപിള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ അടങ്ങിയ കത്ത് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ വ്യോമയാന സെക്രട്ടി രാജീവ് ബന്‍സലിന് അയച്ചു. രാജ്യാന്തര യാത്ര നടത്തുന്നവര്‍ കോവിഡ് വാക്‌സീന്‍ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു