HEALTH
മലബാർ കാൻസർ സെൻ്ററിൽ ആദ്യമായി റിജിഡ് ബ്രോങ്കോസ്കോപി ട്രെക്കിയൽ സ്റ്റെന്റിങ് ചികിത്സ
കണ്ണൂർ : മലബാർ കാൻസർ സെൻ്ററിൽ (എം സി സി യിൽ ആദ്യമായി റിജിഡ് ബ്രോങ്കോസ്കോപി ട്രെക്കിയൽ സ്റ്റെന്റിങ് ചികിത്സ നടത്തി.
അന്നനാളത്തിൽ അർബുദം വന്ന 67 വയസ്സുള്ള ആൾക്ക് അർബുദം ശ്വാസക്കുഴലിലേക്ക് കൂടി ബാധിച്ചതു കാരണം ശ്വാസതടസ്സം ഉണ്ടാവുകയായിരുന്നു. രോഗിയെ പൂർണ്ണമായി മയക്കിയതിനു ശേഷം റിജിഡ് ബ്രോങ്കോസ്കോപി ഉപയോഗിച്ച് നൂതന ചികിത്സാ രീതികളായ ക്രയോ തെറാപ്പി , ആർഗൺ പ്ലാസ്മാ കൊയാഗുലേഷൻ എന്നീ രീതികൾ ഉപയോഗിച്ച് ട്യൂമറിന്റെ വലിപ്പം കുറക്കുകയും , തുടർന്ന് ശ്വാസതടസ്സം മാറ്റാൻ സ്റ്റെന്റിങ്ങ് ചെയ്യുകയുമായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട രോഗിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ്ജ് ചെയ്തു.
പാൽമണോളജി വിഭാഗത്തിലെ ഡോ.ധ്യാന വി , ഡോ.ആര്യ ഗോപി എന്നിവരാണ് പ്രോസിജിയർ ചെയ്തത് . അനസ്തേഷ്യ വിഭാഗം മേധാവി ഡോ.ജെഷ്മ , ഡോ.ജൂന , ഡോ റെമി എന്നിവരും സർജറിയുടെ ഭാഗമായിരുന്നു.
