KERALA
ലൈഫ് മിഷനില്‍ സി.ബി.ഐക്ക് വിലക്ക് ഹൈക്കോടതി വിധി സര്‍ക്കാറിന് ആശ്വാസം

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായ് ബന്ധപ്പെട്ട് സി ബി ഐ നടത്തുന്ന അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ട് മാസത്തേക്കാണ് കോടതി സ്റ്റേ നല്‍കിയത.് ഇത് പിണറായി സര്‍ക്കാറിന് ഏറ ആശ്വാസം പകരുന്ന വിധിയാണ്. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇന്ന് സ്റ്റേ അനുവദിച്ചത്. രണ്ട് മാസത്തിനു ശേഷം കേസ് വീണ്ടും പരിഗണിക്കും.
എന്നാല്‍, യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തില്‍ സിബിഐയ്ക്ക് മുന്നോട്ടു പോകാമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. വിദേശ സഹായ നിയന്ത്രണ നിയമം (എഫ് സി ആര്‍ എ) ലംഘിക്കപ്പെട്ടു എന്നതിന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതുകൊണ്ടാണ് സ്റ്റേ അനുവദിച്ചത്. വിശദമായ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സി.ബി.ഐ നല്‍കിയ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദ് ചെയ്യാനും തയ്യാറായിട്ടില്ലെന്നും ശ്രദ്ദേയമാണ്.