Connect with us

Crime

യുഎസിൽ മൂന്നിടങ്ങളിലുണ്ടായ വെടിവയ‌്പ്പിൽ രണ്ട് വിദ്യാർത്ഥികളടക്കം ഒമ്പത്പേർ കൊല്ലപ്പെട്ടു

Published

on

ന്യൂയോർക്ക്: യുഎസിൽ മൂന്നിടങ്ങളിലുണ്ടായ വെടിവയ‌്പ്പിൽ രണ്ട് വിദ്യാർത്ഥികളടക്കം ഒമ്പത്പേർ കൊല്ലപ്പെട്ടു. വടക്കൻ കാലിഫോർണിയ, ലോവ എന്നിവിടങ്ങളിലാണ് വെടിവയ‌്പ്പ് നടന്നത്. ലോവയിലെ ഡെസ് മോയ്‌നസിലെ യൂത്ത് ഔട്ട്റീച്ച് സെന്ററിൽ ഇന്ത്യൻ സമയം 3 മണിയോടെയാണ് സംഭവം. യുവജനങ്ങൾക്കായുള്ള പരിപാടിക്കിടെയായിരുന്നു വെടിവയ്‌പ്. കൊല്ലപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.അയോവയിൽ സ്‌കൂളിലുണ്ടായ വെടിവയ്പ്പിലാണ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടത്. ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കലിഫോർണിയയിൽ ഹാഫ് മൂൺ ബേയിലെ രണ്ടു ഫാമുകളിൽ ഉണ്ടായ വെടിവയ്‌പിലാണ് 7 പേർ കൊല്ലപ്പെട്ടത്. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. അയോവയിൽ വെടിവയ്പ് നടത്തിയ വ്യക്തി തന്നെയാണ് ഇവിടെയും ആക്രമണം നടത്തിയെന്നാണ് നിഗമനം.രണ്ട് ദിവസത്തിനിടെ കലിഫോർണിയയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ശനിയാഴ്ച രാത്രി മൊണ്ടേരി പാർക്കിലെ ഡാൻസ് ക്ലബ്ബിൽ ഉണ്ടായ വെടിവയ്പിൽ 10 പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്‌പ് നടത്തിയ ഹ്യു കാൻ ട്രാൻ (72) സ്വയം വെടിയുതിർത്തു മരിക്കുകയും ചെയ്‌തു.

Continue Reading