Connect with us

Crime

പ്ലസ് വൺ വിദ്യാർത്ഥിനിയെ  പീഡിപ്പിച്ചു. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്

Published

on

പ്ലസ് വൺ വിദ്യാർത്ഥിനിയെ  പീഡിപ്പിച്ചു. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരം പെരുമാതുറ സ്വദേശി ജസീറാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്.ജസീറിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശികളായ നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേര്‍. കുട്ടിയെ കൊണ്ടുവരാൻ വാഹനം ഒരുക്കി നൽകിയതിനും വീട് വാടകയ്ക്ക് എടുത്ത് നല്കിയതിനുമാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

Continue Reading