Crime
ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി ജോ സി നെ ഇ.ഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ശിവശങ്കറിന് ഒപ്പമിരുത്തി ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സുപ്രധാന നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി ജോസിനെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി. എം ശിവശങ്കറിന് ഒപ്പമിരുത്തി അദ്ദേഹത്തെ ചോദ്യംചെയ്യും.ലൈഫ് മിഷന്‍ കേസിലെ പ്രതി സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴിയില്‍ യു.വി ജോസിനെപ്പറ്റി പരാമര്‍ശം ഉണ്ടായിരുന്നു. സരിത്തിന്റെ നിര്‍ദേശപ്രകാരം ശിവശങ്കറിനെ പോയി കണ്ടിരുന്നു, അന്ന് നടന്ന കൂടിക്കാഴ്ചയ്ക്കിടെ യു.വി ജോസിനെ ശിവശങ്കര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു എന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി. പദ്ധതിയുമായി ബന്ധപ്പെട്ട് യു.വി ജോസിനെ രണ്ടുമൂന്നു തവണ ശിവശങ്കര്‍ കണ്ടിരുന്നുവെന്നും മൊഴിയില്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.വി ജോസിനെ ഇ.ഡി വിളിപ്പിച്ചത്.
