Connect with us

Crime

ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സർക്കാരിനും ഭയമാണെന്ന് വി.ഡി സതീശൻ

Published

on

തിരുവനന്തപുരം :ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. എപ്പോഴാണ് അവരുടെ പേര് വിളിച്ചുപറയുക എന്ന ഭയം നേതാക്കൾക്കുണ്ട്. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ആകാശ് തില്ലങ്കേരി കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് ഇറങ്ങി പോയതെന്ന് വി.ഡി.സതീശൻ പറഞ്ഞു.

സിപിഎമ്മിന്റെ ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ അറിയാതെ ഒരു കൊലപാതകവും നടക്കില്ല. ലോകത്തെ വലിയ തീവ്രവാദ സംഘടനകൾക്കു പോലും ചെയ്യാനാകാത്തത്ര ആസൂത്രണത്തോടെ കൊലപാതകം നടത്താൻ സിപിഎമ്മിനേ കഴിയൂ. പ്രതികളെ പാർട്ടി ഗ്രാമങ്ങളിലാണ് ഒളിപ്പിച്ചിരുന്നത്. സിപിഎമ്മിന് ജീർണത സംഭവിച്ചുകഴിഞ്ഞു. എം.വി.ഗോവിന്ദൻറെ ജാഥ കൊണ്ട് സിപിഎമ്മിൻറെ കൊലപാതകക്കറ മായ്ക്കാനാകില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു.

Continue Reading