Crime
ബ്രഹ്മപുരത്തേക്ക്40 ലോറികളിൽ രാത്രിയിൽമാലിന്യനീക്കം .ലോറികൾ തടഞ്ഞ് നാട്ടുകാർ

കൊച്ചി; ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം കൊച്ചിയെ ശ്വാസം മുട്ടിക്കുന്നതിനിടെ രാത്രിയിൽ മാലിന്യനീക്കം. 40 ലോറികളിലായാണ് ജൈനവ മാലിന്യം എത്തിച്ചത്. എന്നാൽ ലോറികൾ തടഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് ലോറികൾ പ്ലാന്റിലെത്തിച്ചത്. പ്ലാന്റിൽ തീ പിടിക്കാത്ത മറ്റു സ്ഥലത്ത് നിക്ഷേപിക്കാനാണ് മാലിന്യം എത്തിച്ചത്.
പ്രതിഷേധം കാരണം അമ്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ബ്രഹ്മപുരത്തേയ്ക്ക് തന്നെ കൊണ്ടുവന്നത്. മഹാരാജാസ് കോളേജ് പരിസരത്ത് നിന്ന് പുലർച്ചെ രണ്ടു മണിയോടെ ആണ് മാലിന്യവുമായി ലോറികൾ പ്ലാന്റിലെത്തിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാലിന്യ ലോറികള്‍ തടഞ്ഞുവെങ്കിലും പോലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി.
ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന മാലിന്യശേഖരണം ഹൈക്കോടതിയുടെ നിർദേശത്തോടെ ഇന്നലെ പുനരാരംഭിച്ചിരുന്നു. തീപിടിത്തം ഉണ്ടായശേഷം ആദ്യമായാണ് ജൈവമാലിന്യം പ്ലാന്റിലേക്ക് എത്തിക്കുന്നത്