KERALA
നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടമെന്നും ആളപായമില്ലെന്നുമാണ് അറിയുന്നത്.ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തെ തുടർന്ന് റൺവേ അടച്ചു.