Connect with us

Crime

സ്വർണക്കടത്തിന് വേണ്ടി സി.പിഎം കമ്മറ്റി എന്ന ഗ്രൂപ്പുണ്ടാക്കി. സരിത്തിന്റെ മൊഴി പുറത്ത്

Published

on


കൊച്ചി: സ്വർണക്കടത്ത് കേസിൽ തടവിൽ കഴിയുന്ന യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ സരിത്തിന്റെ മൊഴി പുറത്ത്. കളളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സി.പി.എം കമ്മിറ്റി എന്ന് പേര് നൽകിയെന്നും സരിത്ത് എൻഫോഴ്സ്‌മെന്റിനോട് പറഞ്ഞു. കളളക്കടത്ത് ഇടപാടുകൾ ഈ ഗ്രൂപ്പ് വഴിയാണ് നടത്തിയത്. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പിൽ ചേർത്തു. ഫൈസൽ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസൽ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നൽകിയ മൊഴിയിൽ ചൂണ്ടിക്കാട്ടി.

Continue Reading