Crime
വെള്ളിയാഴ്ച വരെ ശിവ ശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്‌റ്റ് ചെയ്യുമെന്ന അഭ്യൂഹം നിലനിൽക്കെ മുൻകൂർ ജാമ്യത്തിനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ ഹർജിയിൽ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ഈ മാസം 23 വരെ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി അറിയിച്ചു.
നേരത്തെ തന്നെ ആശുപത്രിയിൽ നിന്ന് പുറത്തിറക്കാൻ ശ്രമിക്കുകയാണെന്നും ഏത് കേസിലാണ് ചോദ്യം ചെയ്യലെന്ന് പോലും വ്യക്തമല്ലെന്നും സ്വർണക്കടത്ത് കേസിൽ മാത്രം 34 മണിക്കൂർ ചോദ്യം ചെയ്‌തെന്നും കാട്ടിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്