Crime
മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയെ വധിക്കാന്‍ ഗുഢാലോചനയെന്ന് പരാതി. സംഭവത്തിന് പിന്നില്‍ ടി.പി കേസിലെ പ്രതികളുമായ് ബന്ധമുള്ളവര്‍

കണ്ണൂര്‍: അഴീക്കോട് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയെ വധിക്കാന്‍ ഗുഢാലോചന നടത്തിയതായി പരാതി. തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ചൂണ്ടിക്കാട്ടി കെ എം ഷാജി എം എല്‍ എ പോലീസില്‍ പരാതി നല്‍കി.ബോംബെ ബന്ധമുള്ള കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയാണ് തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയതെന്നും 25 ലക്ഷം രൂപക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷന്‍ ഉറപ്പിച്ച ശബ്ദരേഖ ഉടന്‍ പുറത്തുവിടുമെന്നും കെ എം ഷാജി അറിയിച്ചു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നതായും നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ ഭീഷണിയെന്നും ഷാജി പറഞ്ഞു. പുറത്തുവിടാനിരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ള ആളുകള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും വധ ഗൂഢാലോചന വ്യക്തമാകുന്നുവെന്നും ഷാജി ചൂണ്ടിക്കാട്ടി. ഇക്കാര്യം കെ എം ഷാജി പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് അറിയിച്ചു. ശബ്ദസന്ദേശമടക്കം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.