KERALA
വന്ദേഭാരത് ഉദ്ഘാടനം; സംസ്ഥാനത്തെ ട്രെയിൻ സർവ്വീസുകളിൽ മാറ്റം
തിരുവനന്തപുരം: വന്ദേഭാരതിന്‍റെ ഉദ്ഘാടനം പ്രമാണിച്ച് സംസ്ഥാനത്തെ ട്രെയിൻ സർവ്വീസുകളിൽ മാറ്റം. ഈ മാസം 23 മുതൽ 25 വരെയാണ് സർവ്വീസുകളിൽ മാറ്റം വരുത്തുന്നത്.
23 നും 24 നും മലബാർ എക്സ്പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. 24,25 തീയതികളിൽ മലബാർ ,ചെന്നൈ എക്സ്പ്രസുകൾ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുകയും ചെയ്യും. കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് 24 നും 25 നും നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും. 24 ന് അമൃത എക്സ്പ്രസും കൊച്ചുവേളിയിൽ തന്നെ യാത്ര അവസാനിപ്പിക്കും. കൊല്ലം ജംഗ്ഷൻ- തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ അൺറിസർവ്ഡ് എക്സ്പ്രസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കഴക്കൂട്ടം വരെ മാത്രമേ സർവ്വീസ് നടത്തൂ.
