Connect with us

Crime

ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറഞ്ഞാല്‍ മനസില്ലെന്നും എ.കെ.ബാലന്‍

Published

on


തിരുവനന്തപുരം: എഐ കാമറാ വിവാദത്തില്‍ മുഖ്യമന്ത്രി  ന്യായീകരിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ.ബാലന്‍. പദ്ധതിയില്‍ അഴിമതിയുണ്ടോ എന്ന് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഇതിനിടയില്‍ ഓരോ ദിവസവും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറഞ്ഞാല്‍ മനസില്ലെന്നും എ.കെ.ബാലന്‍ പ്രതികരിച്ചു.  

പദ്ധതിയില്‍ അന്വേഷണം നടക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് പരാതി കിട്ടിയപ്പോള്‍ തന്നെ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പ് അന്വേഷണം നടത്തുന്ന പശ്ചാത്തലത്തില്‍ മെറിറ്റിലേയ്ക്ക് കടന്ന അദ്ദേഹം അഭിപ്രായം പറയുന്നത് തെറ്റാണെന്നും എ.കെ.ബാലന്‍. അവകാശപ്പെട്ടു.  നേരത്തെയും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഏതെങ്കിലും ആരോപണം ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും എ.കെ.ബാലന്‍ ചോദിച്ചു. 

Continue Reading