KERALA
കൂത്തുപറമ്പ് മെരുവമ്പായിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് രണ്ടു പേർ മരിച്ചു.

കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ 10 വയസുകാരൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി പൊയിലിലെ അരവിന്ദാക്ഷൻ (60), ചെറുമകൻ ഷാരോൺ (10)എന്നിവരാണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂത്തുപറമ്പ് – മട്ടന്നൂർ റോഡിൽ മെരുവമ്പായിയിൽ ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മട്ടന്നൂരിലേക്ക് വരുമ്പോഴാണ് സംഭവം. ഡ്രൈവർ അഭിഷേക് (25), ശിൽപ (30), ആരാധ്യ (11), സ്വയംപ്രഭ (55), ഷിനു (36), ധനുഷ (28), സിദ്ധാർഥ് (8), സാരംഗ് (8) എന്നിവർക്കാണ് പരുക്ക്. വിദേശത്തു നിന്നും എത്തിയ ശിൽപയെയും കൂട്ടി മടങ്ങി വരുന്ന വഴിയിലാണ് അപകടം.