Connect with us

Crime

കോങ്ങാട് എംഎൽഎയുമായ കെ ശാന്തകുമാരിക്കെതിരെ പരാതിയുമായി ഡോക്‌ടർമാർ.

Published

on

പാലക്കാട്: സിപിഎം നേതാവും
കോങ്ങാട് എംഎൽഎയുമായ കെ ശാന്തകുമാരിക്കെതിരെ പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്‌ടർമാർ. എംഎൽഎ മോശം പരാമർശം ഉയർത്തിയതായി ഡോക്‌ടർമാർ ആരോപിച്ചു. “നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നത് ‘ എന്ന എംഎൽഎയുടെ പരാമർശത്തിനെതിരെയാണ് ഡോക്‌ടർമാർ പരാതിയുമായിയെത്തിയത്.

അതേസമയം, പാലക്കാട് ജില്ലാ ആശുപത്രിയിൽ പനിയെത്തുടർന്ന് ഭർത്താവിനെ ഡോക്‌ടറെ കാണിക്കാനാണ് എത്തിയതെന്നും തനിക്കെതിരെ ഉയരുന്ന ആരോപണം തെറ്റാണെന്നും എംഎൽഎ പ്രതികരിച്ചു. ഭർത്താവിനെ തൊട്ടുനോക്കിയാണ് ഡോക്‌ടർ മരുന്ന് കുറിച്ചത്. തെർമോമീറ്റർ ഉപയോഗിക്കാത്തത് എന്താണെന്ന് ചോദ്യം ചെയ്തെന്നും അവർ പറഞ്ഞു. രോഗിക്കുവേണ്ട പരിഗണനകിട്ടിയില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി. ഇതിനിടയിലാണ് എംഎൽഎ വിവാദ പരാമർശം ഉയർത്തിയതെന്ന് ഡോക്‌ടർമാർ ആരോപിക്കുന്നത്.

Continue Reading