NATIONAL
ഓപ്പറേഷൻ താമര തടയാൻ കോൺഗ്രസ് രംഗത്ത്

ഓപ്പറേഷൻ താമര തടയാൻ കോൺഗ്രസ് രംഗത്ത്
ബംഗ്ലൂരു : കര്‍ണാടകയില്‍ കുതിരക്കച്ചവടം തടയാന്‍ തുടക്കത്തില്‍ തന്നെ നീക്കവുമായി കോണ്‍ഗ്രസ്, ജയസാധ്യതയുള്ളവരുമായി നിരന്തര ആശയവിനിമയം നടത്തുകയാണ് നേതാക്കള്‍. ഇന്നലെ രാത്രി എല്ലാ ജില്ലാ പ്രസിഡന്റുമാരുമായും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി. ഒരു കാരണവശാലും കൂറുമാറ്റമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. ജയിക്കുന്നവരെയെല്ലാം ബെംഗളുരുവിലെത്തിക്കാനും നിര്‍ദേശം നല്‍കി. വിജയ സാധ്യതയുള്ളവരെ കോൺഗ്രസ് ബംഗളുരുവിലേക്ക് മാറ്റാൻ ശ്രമം തുടങ്ങി. വിമാന ടിക്കറ്റ് ഇവർക്ക് നൽകി തുടങ്ങി. ഹെലികോപ്റ്റർ തയ്യാറാക്കി കഴിഞ്ഞതായാണ് വിവരം.