Connect with us

Crime

നിലവിൽ ശിവ ശങ്കർ പ്രതിയല്ല ജാമ്യാപേക്ഷ തീർപ്പാക്കി

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ മുൻകൂർ ജാമ്യപേക്ഷ തീർപ്പാക്കി. മുൻ കൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ നിലവിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ. അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. നിലവിൽ ഇതുവരെയും എൻ.ഐ.എ. കേസിൽ ശിവശങ്കർ പ്രതിയല്ല. അതിനാൽ മുൻകൂർ ജാമ്യാപേക്ഷ അപക്വമെന്നും അതിനാൽ ഇത് പരിഗണിക്കേണ്ടെന്നുമായിരുന്നു എൻ.ഐ.എയുടെ വാദം.

ഈ പരാമർശം അംഗീകരിച്ചുകൊണ്ട് കോടതി ഹർജി തീർപ്പാക്കുകയായിരുന്നു. പ്രതിയല്ല എന്ന് പറഞ്ഞതോടെ ശിവശങ്കറിന്റെ അഭിഭാഷകൻ ഹർജി തീർപ്പാക്കാൻ അനുവദിക്കുകയും ചെയ്തു.

Continue Reading