Connect with us

Crime

പുരാവസ്തു തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ബന്ധം മുഖ്യമന്ത്രിയുടെ ഓഫിസിലെ 2018 മുതലുള്ള ദൃശ്യങ്ങൾ പരിശോധിക്കണമെന്ന്  മോൻസൻ

Published

on

കൊച്ചി :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ ഓഫിസിലെ 2018 മുതലുള്ള ദൃശ്യങ്ങൾ പരിശോധിക്കു വെന്ന് വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ. ‘കോടതി വിധി മാനിക്കുന്നു. 2018 മുതലുള്ള സിസിടിവി ദൃശ്യങ്ങളിൽ എല്ലാമുണ്ട്. പൊലീസ് ശേഖരിച്ച ദൃശ്യങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം. തന്റെ കയ്യിലുള്ള തെളിവുകൾ മുഴുവൻ ഇഡി ക്ക് നൽകിയിട്ടുണ്ട്. പരാതി ഇഡി ക്ക് നൽകിയതിനാൽ കൂടുതൽ വിവരങ്ങൾ പറയാൻ നിയമ തടസ്സമുണ്ടെന്നും മോൻസൻ പറഞ്ഞു.കെ സുധാകരൻ തന്റെ കയ്യിൽനിന്ന് പണം വാങ്ങിയിട്ടില്ല. പണമിടപാടുമായ് സുധാകരന് യാതൊരു ബന്ധവുമില്ല. മോൻസൻ മാധ്യമങ്ങളോട് പറഞ്ഞു. പോക്സോ കേസിൽ ജീവപര്യന്തം തടവിനു വിധിച്ച മോൻസനെ എറണാകുളത്തെ പോക്സോ കോടതിയിൽനിന്നു പുറത്തിറക്കുമ്പോഴായിരുന്നു പ്രതികരണം.

Continue Reading