Connect with us

Crime

എസ്.എഫ്.ഐ വാദം പൊളിഞ്ഞു നിഖിലിൽ ഹാജരാക്കിയ ബികോം സർട്ടിഫിക്കറ്റ് വ്യാജം .കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സർവകലാശാല വിസി

Published

on

തിരുവനന്തപുരം : ബികോം പാസാവാതെ എംകോം പ്രവേശനം നേടിയ എസ്.എഫ്.ഐ നേതാവ് നടത്തിയത് സർവ്വത്ര തിരിമറിയെന്ന് കണ്ടെത്തി. സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കാര്യത്തിൽ കോളജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ബികോം പഠനം അവസാനിപ്പിച്ചശേഷം കോളജ്, സര്‍വകലാശാല യൂണിയനുകളില്‍ പ്രവര്‍ത്തിച്ചോ, എം.കോം പ്രവേശനത്തിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സാധുതയുള്ളതാണോ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. ‌ പ്രഥമ ദൃഷ്ട്യാ കലിംഗ യൂനിവേഴ്സിറ്റിയുടേതെന്ന് പറഞ്ഞ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സംശയമുണ്ടെന്നും വി.സി പറഞ്ഞു.

‘‘നിഖിലിന്റെ എംകോം പ്രവേശന വിഷയത്തിലാണ് കോളജിന് വീഴ്ച സംഭവിച്ചത്. കോളജിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പൽ സർവകലാശാലയിൽ എത്തി മറുപടി നൽകണം. നിഖിൽ തോറ്റത് അധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി. നിഖിലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജർ ഉള്ളതിനാലാണ് പരീക്ഷകൾ എഴുതിയത്. കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി പഠിക്കും. റായ്പുരിൽനിന്ന് കായംകുളത്തേക്ക് വിമാന സർവീസ് ഇല്ലല്ലോ. വ്യാജ സർട്ടിഫിക്കറ്റ് ആണെങ്കിൽ പൊലീസിൽ പരാതി നൽകും. കലിംഗ അറിയാതെ നൽകിയതാണെങ്കിൽ യുജിസിയെ അറിയിക്കും.സര്‍വകലാശാല ചട്ടമനുസരിച്ച് ഒരേസമയം രണ്ടു സര്‍വകലാശാലകളില്‍ ഡിഗ്രി പഠനം സാധ്യമല്ലെന്നും വി.സി പറഞ്ഞു.

Continue Reading