KERALA
വിദ്യയുടെ അറസ്‌റ്റ് വൈകിയിട്ടില്ലെന്ന് എം.വി ഗോവിന്ദൻ. കെ.സുധാകരനെതിരായി ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു

ന്യൂഡൽഹി: വിദ്യയുടെ അറസ്‌റ്റ് വൈകിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വ്യാജ രേഖ ആരുണ്ടാക്കിയാലും നടപടിയെടുക്കും. ഒറ്റപ്പെട്ട സംഭവങ്ങളെ ഉയർത്തിക്കാട്ടി എസ് എഫ് ഐയെ തകർക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കെഎസ്‌യുക്കാരന്റെ വ്യാജസർട്ടിഫിക്കറ്റ് പ്രശ്‌നത്തിലും പഴി എസ് എഫ് ഐയ്‌ക്കാണ് വന്നതെന്നും മാദ്ധ്യമങ്ങൾ പുതിയ മാദ്ധ്യമശൈലി പഠിക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ കെ.സുധാകരനെതിരായി താൻ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. കെഎസ്‌യു പ്രവർത്തകനെ വ്യാജരേഖ കേസിൽ സുധാകരനും സതീശനും പിന്തുണച്ചതുപോലെ സിപിഎം പിന്തുണ നൽകില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.