Connect with us

Crime

കടൽ താണ്ടിയവനാണ് തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ട . കെ സുധാകരനെ ചോദ്യം ചെയ്യാൻ  ആരംഭിച്ചു

Published

on

കൊച്ചി:  കെെക്കൂലി വാങ്ങാത്ത രാഷ്‌ട്രീയക്കാരനാണ് താനെന്നും അതുകൊണ്ട് ആരെയും ഭയപ്പെടുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രെെംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കുന്നതിന് മുൻപ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ.

‘എനിയ്ക്ക് ഞാൻ ചെയ്ത കാര്യങ്ങൾ ബോധ്യമുണ്ട്. ഒരു അറസ്റ്റിലും ആശങ്കയില്ല. എനിയ്ക്ക് മുൻകൂർ ജാമ്യമുണ്ട്.’- അദ്ദേഹം പറഞ്ഞു. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ​ കടൽ താണ്ടിയവനാണ് തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ മുൻകൂർ ജാമ്യത്തിൽ വിട്ടേക്കും.

മോൻസൺ മുഖ്യപ്രതിയായ തട്ടിപ്പുകേസിൽ രണ്ടാം പ്രതിയാണ് കെ. സുധാകരൻ. ക്രൈംബ്രാഞ്ച് ഓഫീസിൽ സുധാകരനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

Continue Reading