Connect with us

Crime

2018 ലെ പ്രളയ ദൃശ്യങ്ങൾ ഇപ്പോഴത്തേതായി പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി

Published

on

തൃശൂർ: 2018 ലെ പ്രളയ ദൃശ്യങ്ങൾ ലൈക്കിനു വേണ്ടി ഇപ്പോഴത്തെ ദൃശ്യങ്ങളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ. കേരളത്തിൽ ഭീകരമായ സാഹചര്യമില്ല, 24 മണിക്കൂർ കഴിഞ്ഞാൽ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഡാമുകളുടെ സ്ഥിതി നിയന്ത്രണ വിധേയമാണ്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം, എന്നാൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.”

Continue Reading