Crime
ഷംസീറിന്റെ ഗണപതി നിന്ദ പരാമര്‍ശത്തില്‍ രാഷ്ട്രപതി സര്‍ക്കാരിനോടു വിശദീകരണം തേടി

ന്യൂദല്‍ഹി: കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഗണപതി നിന്ദ പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരള സര്‍ക്കാരിനോടു വിശദീകരണം തേടി. അന്വേഷിച്ചു നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ ഓഫിസില്‍ നിന്നു കേരള ചീഫ് സെക്രട്ടറി ഡോ.വേണുവിന് നിര്‍ദേശം നൽകി.സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ ഇടപെടല്‍.
ഷംസീറിന്റെ ഗണപതി നിന്ദ പരാമര്‍ശം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും മതസ്പര്‍ധ സൃഷ്ടിച്ചുവെന്നും അഡ്വ. കോശി ജേക്കബിന്റെ പരാതിയില്‍ ആരോപിച്ചിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കര്‍ തന്നെസമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്ന വിശ്വാസ നിന്ദ നടത്തിയത് ഗുരുതരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി., ഭരണഘടനാ പദവിയുടെ അന്തസിനു യോജിക്കാത്ത പരാമര്‍ശങ്ങള്‍ നടത്തിയ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.