Crime
മാത്യു കുഴൽനാടന്‍റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും.
മാത്യു കുഴൽനാടന്‍റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും.
കോതമംഗലം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്‍റെ കുടുംബവീട്ടിൽ വെള്ളിയാഴ്ച റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു.
നിലം മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നിലനിന്നിരുന്നു.സർവേക്ക് ആവശ്യമായ സൗകര്യങ്ങൾ നടത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ചിന്നക്കനാലിലെ റിസോർട്ട് വിവാദം സിപിഎം ഉയർത്തിക്കൊണ്ടു വന്നതിനു പിന്നാലെയാണ് മാത്യു കുഴൽനാടനെതിരേ റവന്യൂ അന്വേഷണം വരുന്നത്. കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചതിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.
