Connect with us

Crime

ശാന്തൻപാറ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണം ഭൂപതിവ് ലംഘിച്ചെന്ന് പരാതി.രണ്ടുതവണ സ്റ്റോപ് മെമ്മോ നൽകിയിട്ടും കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു

Published

on

ഇടുക്കി: ശാന്തൻപാറയിൽ സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണം ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് പരാതി. രണ്ടുതവണ വില്ലേജ് ഓഫീസർ സി.പി.എം ജില്ലാ സെക്രട്ടറിക്ക്  സ്റ്റോപ് മെമ്മോ നൽകിയിട്ടും കെട്ടിട നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാർ – കുമളി സംസ്ഥാന പാതയോരത്താണ് കെട്ടിട നിർമ്മാണം.

ദേവികുളം താലൂക്കിലെ ഏഴ് വില്ലേജുകളിൽ എവിടേയും വീട് നിര്‍മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എൻ.ഒ.സി. വേണം. എന്നാൽ സി.പി.എം. ശാന്തൻപാറ ഏരിയ കമ്മിറ്റി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് എൻ.ഒ.സി ഇല്ല. കെട്ടിടത്തിന്റെ ആദ്യനില വാണിജ്യ ആവശ്യത്തിന് വേണ്ടിയുള്ളതാണ്. ഭൂപതിവ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിത് കാണാൻ സാധിക്കും.

വില്ലേജ് ഓഫീസർ രണ്ടുതവണ  ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ പേരിൽ സ്റ്റോപ് മെമ്മോ നൽകി. എന്നാൽ മാത്യുകുഴൽനാടനുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂപതിവ് ചട്ട ലംഘന വിവാദവുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല എന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ വാദം.

Continue Reading