Crime
കണ്ണൂരിൽ തെരുവോരത്ത് താമസിക്കുന്ന വർ തമ്മിലുള്ള സംഘട്ടനത്തിൽ ഒരാൾ കൊല്ലപെട്ടു

കണ്ണൂർ: കണ്ണൂരിൽ അലഞ്ഞ് തിരിഞ്ഞ് നടന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രാജൻ(50) ആണ് മരിച്ചത്. ആയിക്കരയിൽ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയാണ് ആശുപത്രിക്ക് സമീപത്തെ പെട്ടിക്കടയുടെ മുൻപിൽ വിറകും ചാക്കും കൊണ്ട് മൂടിയിട്ട നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തി. വർഷങ്ങൾക്ക് മുൻപ് ആയിക്കരയിൽ എത്തിയ രാജൻ ഹാർബറിൽ ജോലി ചെയ്തു വരികയായിരുന്നു