Crime
ഉമ്മന്‍ ചാണ്ടിയെ ക്രൂശിച്ചവര്‍ ഇപ്പോള്‍ അദ്ദേഹം നീതിമാനെന്ന് പറഞ്ഞ് കൈകഴുകുന്നു. നിങ്ങളുടെ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം ദിവസം വന്ന ദല്ലാള്‍ നന്ദകുമാര്‍ എന്ത് അവതാരമാണ്.
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ ക്രൂശിച്ചവര്‍ ഇപ്പോള്‍ അദ്ദേഹം നീതിമാനെന്ന് പറഞ്ഞ് കൈകഴുകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിഷയം വഴിതിരിച്ചു വിടാനാണ് ഇപ്പോള്‍ ഭരണപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ സോളാര്‍ വിഷയത്തില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ വെച്ച് പറഞ്ഞു. പരാതിക്കാരി പറഞ്ഞിട്ടാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം 21 പേജുള്ള കത്തായിരുന്നു എന്നാണ്. എന്നാല്‍ പിന്നീട് ഇത് 19 പേജ് ആയി മാറി. ചാനലിന് കൊടുത്തത് 25 പേജുള്ള കത്താണ് കൊടുത്തത്. പരാതിക്കാരി പറഞ്ഞത് 30 പേജുള്ള കത്ത് എന്നാണ്. എന്നാല്‍ കോടതിയില്‍ കൊടുത്തത് നാല് പേജുള്ള കത്ത് മാത്രമാണ്. വ്യാജനിര്‍മ്മിതിയാണ് കത്ത്. പണം വാങ്ങിച്ച് രാഷ്ട്രീയ എതിരാളികളെക്കുറിച്ച് കത്തെഴുതിക്കൊടുക്കുകയാണ് ഓരോദിവസവും. ആരാണ് ദല്ലാള്‍ നന്ദകുമാര്‍ വഴി ഇങ്ങനെ ഒരു കത്ത് സംഘടിപ്പിക്കാന്‍ പണം കൊടുത്തുവിട്ടത്? അത് ഭരണപക്ഷമാണ്- അദ്ദേഹം സഭയില്‍ ആരോപിച്ചു.
രാഷ്ട്രീയ എതിരാളികളെ ജനങ്ങളുടെ മുമ്പില്‍ അപമാനിക്കാന്‍ വേണ്ടി പണം കൊടുത്ത് പരാതിക്കാരുടെ കൈയില്‍ നിന്നും വ്യാജ നിര്‍മ്മിതിയായി കത്തുവാങ്ങിച്ച് അഞ്ചു വര്‍ഷം മുഴുവന്‍ അന്വേഷണം നടത്തി ഒരു തെളിവും കിട്ടാതെ തിരഞ്ഞെടുപ്പിന് മുമ്പ് സിബിഐയ്ക്ക് വിട്ടു. മല്ലേലില്‍ ശ്രീധരന്‍ നായര്‍ അടക്കമുള്ളവര്‍ പരാതി കൊടുത്തത് സോളാര്‍ തട്ടിപ്പ് നടന്നു എന്നായിരുന്നു. ഈ പരാതിയുടെ പേരില്‍ 33 കേസുകളെടുത്തു. പരാതിക്കാരിയെ ശിക്ഷിക്കുകയം ചെയ്തിട്ടുണ്ട് – പ്രതിപക്ഷനേതാവ് പറഞ്ഞു.
‘യേശൂവിനെ ക്രൂശിക്കണം എന്ന് ബഹളം വെച്ച ജനക്കൂട്ടത്തോട് ഒരാളെ വിട്ടുതരാം എന്ന് പറഞ്ഞു ന്യായാധിപന്‍. ബറാബാസിനെ വിട്ടുതരാം യേശുവിനെ ക്രൂശിക്കാം എന്ന് പറഞ്ഞു. നിങ്ങള്‍ പറഞ്ഞു പരാതിക്കാരിയെ ഞങ്ങള്‍ക്ക് വേണം ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കണം എന്ന്. ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞങ്ങള്‍ സെക്രട്ടേറിയറ്റിലേക്ക് പോയി എന്നാണ് കെ.വി സുമേഷ് പറഞ്ഞത്. ഈ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി 100 ദിവസം ജയിലിലായിരുന്നു. ഞങ്ങള് സെക്രട്ടേറിയറ്റ് വൃത്തികേടാക്കാന്‍ വന്നോ. കാലം കണക്കു ചോദിക്കും എന്ന് ഞങ്ങള്‍ പണ്ടേ പറഞ്ഞതാണ്. അവതാരങ്ങളെ എല്ലാം അകറ്റി നിര്‍ത്തുമെന്ന് പറഞ്ഞിരുന്നവരല്ലേ നിങ്ങള്‍. എന്നിട്ട് വേറൊരു അവതാരം വന്നു. നിങ്ങളുടെ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം ദിവസം വന്ന ദല്ലാള്‍ നന്ദകുമാര്‍ എന്ത് അവതാരമാണ്. വന്ന രണ്ടാമത്തെ അവതാരം പല നേതാക്കളെക്കുറിച്ച് പലതും പറഞ്ഞു. ഞങ്ങള്‍ അത് നിയമസഭയില്‍ പറഞ്ഞോ. എസ്.എന്‍.സി ലാവ്ലിന്‍ ആരോപണം ഉന്നയിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. അതിനുള്ള ഫയല്‍ വൈദ്യുതി ബോര്‍ഡില്‍ നിന്ന് നല്‍കിയത് ആരാണ്. നിങ്ങളുടെ കൂട്ടത്തില്‍ ഇരുന്നവരല്ലേ. ദല്ലാള്‍ നന്ദകുമാറിന്റെ അന്നത്തെ അസൈന്റ്മെന്റ് ഇന്ന് മുഖ്യമന്ത്രിയായിരിക്കുന്ന അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ നിങ്ങളായിരുന്നു. എന്നാല്‍ അധികാരമേറ്റ മൂന്നാം നാള്‍ അയാളുമായി കൂട്ടായി. ഇ.പി ജയരാജന്‍ 10 കോടി നല്‍കാമെന്ന് പറഞ്ഞതായി പരാതിക്കാരി നിങ്ങള്‍ എന്നിട്ട് കേസെടുത്തോ. ഗോവിന്ദന്‍ മാഷിന്റെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍ എങ്ങോട്ടാണ് പോയത്. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലേക്ക്. അവര്‍ തമ്മിലുള്ള ബന്ധമെന്താണെന്നും സതീശന്‍ ചോദിച്ചു”
