Connect with us

KERALA

വയനാട്ടിൽ അമ്മയെയും അഞ്ച് മക്കളെയും കാണാതായി

Published

on

കല്‍പ്പറ്റ: അമ്മയെയും അഞ്ച് മക്കളെയും കാണാതായി. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് കാണാതായത്.

ഇവരെ ഈ മാസം 18 മുതലാണ് കാണാതായത്. ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്നുപറഞ്ഞാണ് വിമിജയും മക്കളും പുറപ്പെട്ടത്. എന്നാല്‍ അവര്‍ അവിടെ എത്തിയിരുന്നില്ല.

ഇവരെ കുടുംബം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. നാട്ടിലാകെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading