Crime
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട് റയ്ഡ് ചെയ്യാൻ ഇ ഡി സംഘമെത്തി

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്താൻ ഇഡി സംഘം എത്തി. എട്ടംഗ സംഘമാണ് എത്തിയത്. രാവിലെ 9.10 മണിയോടെയാണ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. വീടിന്റെ താക്കോൽ ലഭിക്കാത്തതിനാൽ ഇഡി ഉദ്യോഗസ്ഥർ വീടിനുള്ളിൽ പ്രവേശിക്കാനാകാതെ കാത്തുനിൽക്കുകയാണ്.
മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാൻവിളയിലുള്ള വീട്ടിലാണ് പരിശോധന നടത്താനായി എത്തിയത്. കർണാടക പോലീസും സിആർപിഎഫും ഇവർക്കൊപ്പമുണ്ട്. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്.
കേസിൽ ഇ.ഡി. അറസ്റ്റുചെയ്തിട്ടുള്ള ബിനീഷിന്റെ പേരിലാണ് ‘കോടിയേരി’ എന്ന വീടെങ്കിലും ഇവിടെ അദ്ദേഹത്തിന്റെ അച്ഛനും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നുണ്ടെന്നതാണ് ഏവരും ഉറ്റ് നോക്കുന്നത്.
9 മണിയോടെയാണ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. വീടിന്റെ താക്കോൽ ലഭിക്കാത്തതിനാൽ ഇഡി ഉദ്യോഗസ്ഥർക്ക് ഇതുവരെ പരിശോധന നടത്താൻ സാധിച്ചിട്ടില്ല. സിആർപിഎഫ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.