Crime
ഹമാസ് നുഴഞ്ഞു കയറ്റക്കാര്‍ ഇസ്രയേലില്‍ നിന്ന് പിൻമാറിയില്ല.കനത്ത പോരാട്ടം തുടരുന്നു
ടെല്‍ അവീവ്: സൈനിക നടപടി ശക്തമായി തുടരുമ്പോഴും സ്വന്തം ഭൂപ്രദേശത്തുനിന്ന് ഹമാസ് പ്രവര്‍ത്തകരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ സാധിക്കാതെ ഇസ്രയേല്‍. ഗാസ മുനമ്പിന് സമീപം തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ എട്ടോളം പ്രദേശങ്ങളില്‍ ഇസ്രയേലി സേന ഹമാസുമായി പോരാട്ടം തുടരുകയാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് അറിയിച്ചു. വളരെയധികം പേരെ വധിച്ചെങ്കിലും ഇനിയും ഒരുപാടുപേര്‍ വീടുകളിലും മറ്റും ഒളിച്ചിരിക്കുന്നതായാണ് വിവരം.
ഹമാസിനെതിരായ നടപടി ഉദ്ദേശിച്ചതിലും കൂടുതല്‍ സമയം നീണ്ടുപോവുകയാണ്. ഗാസയില്‍ 1,000ത്തിലേറെ ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. ഗാസ അതിര്‍ത്തി വഴി കൂടുതല്‍ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഇവരുമായും പോരാട്ടം തുടരുകയാണെന്നും ഐ.ഡി.എഫ്. അറിയിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്ന് ഇസ്രയേലിന്റെ പ്രതിരോധമാര്‍ഗങ്ങള്‍ തകര്‍ന്നതാണ് നുഴഞ്ഞുകയറ്റം തടയാന്‍ കഴിയാത്തതരത്തില്‍ രൂക്ഷമാക്കിയതെന്നാണ് റിപ്പോർട്ട്.
അതിനിടെ ഹമാസുമായുള്ള സംഘര്‍ഷത്തില്‍ കൊലപ്പെട്ട 73 സൈനികരുടെ വിവരങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) . പുറത്തുവിട്ടു. കൊല്ലപ്പെട്ട 34 പോലീസുകാരുടെ വിവരങ്ങള്‍ ഇസ്രയേല്‍ പോലീസും പുറത്തുവിട്ടിട്ടുണ്ട്. വനിത സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് ഐ.ഡി.എഫ്. പുറത്തുവിട്ടത്. അതേസമയം എത്ര സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്ന പൂര്‍ണ്ണമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇസ്രയേലില്‍നിന്ന് പിടിച്ചുകൊണ്ടുപോയ സൈനികര്‍ ഗാസയില്‍ ബന്ദികളായി വെച്ചിരിക്കുകയാണ്.
