Connect with us

Crime

അമേരിക്കയിൽ നിന്നും നൂതന യുദ്ധോപകരണങ്ങളുമായി ആദ്യ വിമാനം ഇസ്രയേലിലെത്തി.

Published

on

ടെൽ അവീവ്: ഇസ്രയേൽ ഹമാസ് സംഘർഷം അഞ്ചാം ദിനവും അയവില്ലാതെ തുടരുന്നു. ഇതിനിടെ അമേരിക്കയിൽ നിന്നും നൂതന യുദ്ധോപകരണങ്ങളുമായി ആദ്യ വിമാനം ഇസ്രയേലിലെത്തി.

സെക്കൻഡ് ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തിൽ യുഎസ് വിമാനം യുദ്ധോപകരണങ്ങളുമായി എത്തിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായാണ് എത്തിയതെന്ന് ഐഡിഎഫ് വെളുപ്പെടുത്തിയിട്ടില്ല.

ഹമാസാക്രമണത്തിൽ 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോബൈഡൻ അറിയിച്ചു. ഹമാസ് ബന്ധികൾ ആക്കിയവരിൽ യുഎസ് പൗരന്മാർ ഉണ്ടെന്നും ഇത് തീർത്തും ക്രൂരമായ പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Continue Reading