Connect with us

KERALA

ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു.

Published

on

കൊച്ചി: ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്ര ക്രിയയെ തുടര്‍ന്നു തീവ്രപരിചരണ വിഭാ?ഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ആയി ഷെല്‍ന നിഷാദ് മത്സരിച്ചിരുന്നു. ആലുവ എംഎല്‍എ ആയിരുന്ന കെ മുഹമ്മദ് അലിയുടെ മരുമകള്‍ ആണ് ഷെല്‍ന നിഷാദ്.
ആലുവയില്‍ സിറ്റിങ് എം.എല്‍.എ അന്‍വര്‍ സാദത്തിനോടായിരുന്നു ഷെല്‍ന മത്സരിച്ചത്. എന്നാല്‍ 18,886 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിനാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്. സാദത്തിന് 73,703 വോട്ട് കിട്ടിയപ്പോള്‍ ഷെല്‍ന പിടിച്ചത് 54,817വോട്ടുകള്‍ മാത്രമായിരുന്നു. മണ്ഡലത്തില്‍ യുവവനിതയെ ഇറക്കിയുള്ള എല്‍ഡിഎഫിന്റെ പരീക്ഷണമായിരുന്നു ഷെല്‍ന നിഷാദിന്റെ സ്ഥാനാര്‍ത്ഥിത്വം. എന്നാല്‍ മണ്ഡലത്തിലെ കരുത്തനായ അന്‍വര്‍ സാദത്തിനോട് ഏറ്റുമുട്ടി ജയിക്കാനായില്ല.”

Continue Reading