Connect with us

Crime

ജില്ലാ സെക്രട്ടറിയെ പുറത്താക്കിയതിന്  പിന്നാലെ പത്തനംതിട്ട സി പി ഐയിൽ പൊട്ടിത്തെറി. പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചു.

Published

on

പത്തനംതിട്ട: ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എ പി ജയനെ പുറത്താക്കിയതിന് പിന്നാലെ പത്തനംതിട്ട സി പി ഐയിൽ പൊട്ടിത്തെറി. പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചു. പതിനഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്.
സി.പി.ഐ : സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല
ജയൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. അനധികൃത സ്വത്ത് സമ്പാദനം, വീടിന് സമീപം കോടികൾ മുടക്കി നിർമ്മിച്ച പശുഫാം, തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് പിരിവിന്റെ കണക്ക് പാർട്ടിയെ ബോദ്ധ്യപ്പെടുത്തിയില്ല തുടങ്ങിയവ സംബന്ധിച്ച് തെളിവുകളോടെയാണ് ശ്രീനാദേവി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നൽകിയത്.
തുടർന്ന് നാലംഗ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. കമ്മീഷന്റെ നിർദേശപ്രകാരമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ജയനെ നീക്കിയത്. മുല്ലക്കര രത്നാകരനാണ് പകരം ചുമതല.തനിക്കെതിരെ സംസ്ഥാന എക്സിക്യൂട്ടീവ് എടുത്ത തീരുമാനം പാർട്ടിയിൽ അസാധാരണവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എ പി ജയൻ പ്രതികരിച്ചു. അദ്ദേഹം ഇന്ന് മാദ്ധ്യമങ്ങളെ കാണും.


Continue Reading