Connect with us

Crime

ഗവർണറെ തടഞ്ഞ എസ് എഫ് ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ പ്രാഥമികമായി നിലനിൽക്കുമെന്ന് കോടതി

Published

on

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ ഏഴ് എസ് എഫ് ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ പ്രാഥമികമായി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ഗവർണർ സർവകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന മുദ്രാവാക്യമുയർത്തി പാളയം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മുന്നിൽ കാർ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിനാണ് ഏഴ് എസ് എഫ് ഐ പ്രവർത്തകർ അറസ്റ്റിലായത്. ഇവർക്കെതിരെ ഏഴ് വർഷം തടവുശിക്ഷ കിട്ടാവുന്ന ഐ പി സി-124 അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാഷ്ട്രപതിയെയും ഗവർണറെയും തടയുകയോ കൃത്യനിർവഹണം തടസപ്പെടുത്തുകയോ ചെയ്യുന്നതിന് ചുമത്തുന്ന വകുപ്പാണിത്. കേരളത്തിലാദ്യമായാണ് ഈ വകുപ്പ് ചുമത്തുന്നത്.
സംഘംചേരൽ, കലാപശ്രമം,പൊതുമുതൽ നശിപ്പിക്കൽ വകുപ്പുകളായിരുന്നു ആദ്യം പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. തുടർന്ന് ഐ പി സി-124 അടക്കം വകുപ്പുകൾ ചുമത്തണമെന്ന് രാജ്ഭവൻ പൊലീസ് മേധാവിയോടും ചീഫ്സെക്രട്ടറിയോടും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് വകുപ്പുകളിൽ മാറ്റം വരുത്തിയത്. പ്രതികൾ കാറിന്റെ ചില്ലിലും ബോണറ്റിലും അടിച്ചതിലൂടെ 76,357രൂപയുടെ നഷ്ടമുണ്ടായെന്ന് രാജ്‌ഭവൻ അറിയിച്ചിരുന്നു.

Continue Reading