Connect with us

KERALA

കേരളത്തിന് ദൈവം തന്ന വരദാനമാണ് പിണറായി വിജയൻ സതീശനല്ല, സുധാകരനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും

Published

on

തിരുവനന്തപുരം: കേരളത്തിന് ദൈവം തന്ന വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി.എന്‍ വാസവന്‍. മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോ?. സതീശനല്ല, സുധാകരനല്ല, കോണ്‍ഗ്രസ് ഒന്നടങ്കം വന്നാലും മുഖ്യമന്ത്രിയെ സംരക്ഷിക്കും. സിപിഎം മുഖ്യമന്ത്രിക്ക് കവചം തീര്‍ക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ പ്രസിഡന്റാണ്. എന്തിന് വേണ്ടിയായിരുന്നു ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് സമരമെന്നും മുഖ്യമന്ത്രിയെ തൊടാന്‍ ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനെ ജനം അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, നവകേരള യാത്രയ്ക്ക് എതിരെ കരിങ്കൊടി കാണിച്ചതിന് ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ്സ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ലുണ്ടായി. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ചു. തിരിച്ചും ആക്രമണം ഉണ്ടായി. പൊലീസ് എത്തി നിയന്ത്രിച്ചിട്ടും ഇരു വിഭാഗവും അടി തുടര്‍ന്നു. ഏറെ ശ്രമിച്ചിട്ടാണ് പൊലീസ് ഇവരെ പിരിച്ചു വിട്ടത്. പൊലീസിന് മുന്‍പിലാണ് യൂത്ത്‌കോണ്‍ഗ്രസ്സ് ഡിവൈഎഫ്‌ഐപ്രവര്‍ത്തകര്‍ പരസ്പരം കൊലവിളി നടത്തിയത്. ഒടുവില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കല്ലമ്പലത്ത് വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മിലും വാക്കേറ്റമുണ്ടായി.
വര്‍ക്കലയിലെ നവകേരള സദസ്സ് പൊതുയോഗത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് പോലും അവരെ ഭയപ്പെട്ടിട്ടില്ലെന്നും പിന്നെയാണോ ഇപ്പോള്‍ പേടിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. പോകേണ്ടിടത്ത് മുന്‍പ് പോയിട്ടുള്ളത് സുരക്ഷയില്ലാതെ തന്നെയാണ്. നവകേരള സദസ്സിനെതിരെ പ്രതിപക്ഷം പല ആക്ഷേപങ്ങള്‍ ഉയര്‍ത്തി. 2200 പോലീസുകാരുടെ അകമ്പടിയില്‍ ആണ് യാത്രയെന്നാണ് കുറ്റപ്പെടുത്തുന്നത്.”

Continue Reading