Connect with us

Crime

പോലീസ് ജീപ്പ് അടിച്ച് തകര്‍ത്തത് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പോലീസ്

Published

on

തൃശൂർ: ചാലക്കുടിയിൽ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പോലീസ് ജീപ്പ് അടിച്ച് തകര്‍ത്തത് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പോലീസ് വൃത്തങ്ങൾ. ഐടിഐ തെരഞ്ഞെടുപ്പില്‍ ജയിച്ചതിനെ തുടര്‍ന്നുള്ള ആഹ്‌ളാദ പ്രകടനത്തിലാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ചേര്‍ന്ന് പൊതു നിരത്തില്‍വെച്ച് പോലീസ് ജീപ്പ് അടിച്ച് തകര്‍ത്തത്.

ആഹ്ലാദപ്രകടനത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്നത് ചൂണ്ടിക്കാട്ടി പോലീസ് പിഴയടപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ജീപ്പ് അടിച്ച തകർത്തത്. ഐടിഐയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ എസ് എഫ് ഐയും പോലീസും തമ്മിൽ നേരത്തേയും തർക്കങ്ങളുണ്ടായിരുന്നു. ഐടിഐയ്‌ക്ക് മുന്നിലുള്ള കൊടിതോരണങ്ങൾ നീക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതും പ്രവർത്തകരെ ചൊടിപ്പിച്ചിരുന

ആക്രമണം നടത്തിയ ഡിവൈഎഫ്‌ഐ നോതാവ് നിധിന്‍ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും ചാലക്കുടി സിപിഎം ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെത്തി നിധിനെ മോചിപ്പിക്കുകയായിരുന്നു. രാത്രി സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ ഡിവൈഎസ്പിയെ കൈയേറ്റം ചെയ്യുമെന്ന സ്ഥിതി വന്നപ്പോള്‍ പോലീസ് ലാത്തി വീശിയെങ്കിലും. ഇതൊന്നും കൂടാതെ പ്രതിയുമായി സംഘം കടന്നുകളയുകയായിരുന്നു. ചില നേതാക്കള്‍ പിന്തിരിപ്പിച്ചതിനാലാണ് അല്ലെങ്കില്‍ പോലീസിനുനേരേ വീണ്ടും ആക്രമണമുണ്ടാകുമായിരുന്നു. അശോകന്‍ പ്രതിയായ നിധിനെ നിലത്ത് വീണുകിടന്ന് വട്ടംപിടിച്ച് രക്ഷിക്കുന്നന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പോലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളില്‍ വരെ കയറി അക്രമം അഴിച്ചുവിട്ടത്. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പോലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു

Continue Reading