Connect with us

Crime

ശിവ ശങ്കറിന്റെ ജാമ്യ ഹരജി തള്ളി ജാമ്യം നൽകിയാൽ ഒളിവിൽ പോകുമെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചു

Published

on

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർചെയ്ത കേസിൽ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന വിശദമായ വാദപ്രതിവാദത്തിനുശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയാനായി കേസ് മാറ്റിയിരുന്നത്.കഴിഞ്ഞമാസം 29-ാം തിയതിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം വ്യാഴാഴ്ച വരെ അദ്ദേഹം ഇ.ഡിയുടെ കസ്റ്റഡിയിലായിരുന്നു. തുടർന്ന് കാക്കനാട് ജയിലിലാണ് അദ്ദേഹം ഉണ്ടായിരുന്നത്.

ശിവശങ്കറിന് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെട്ടേക്കാം മാത്രമല്ല അദ്ദേഹം ഒളിവിൽ പോകാൻ സാധ്യതയുണ്ട്. ഒളിവിൽ പോയാൽ തിരികെ പിടികൂടുക എളുപ്പമായിരിക്കില്ല അതുകൊണ്ടുതന്നെ ജാമ്യം നൽകരുത് എന്നായിരുന്നു ഇ.ഡിയുടെ വാദം.കഴിഞ്ഞ വ്യാഴാഴ്ച അഞ്ചുമണിക്കൂറാണ് ജാമ്യാപേക്ഷയിൽ വാദം നടന്നത്.  ശിവശങ്കറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് ഹാജരായിരുന്നത്.

Continue Reading