Crime
ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്ത കേസിൽ എം.ജി രാജമാണികൃത്തിനെതിരെ അന്വേഷണം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിലിനു വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. അഴിമതി നിരോധന നിയമപ്രകാരമാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച വിജിലന്‍സ് തീരുമാനം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നിലവില്‍ കേരള സ്റ്റേറ്റ് ഇന്ഫ്രാസ്ട്രചര് ലിമിറ്റഡ് എംഡിയാണ് രാജമാണിക്യം.