Connect with us

Crime

പാലാരിവട്ടം പാലം അഴിമതി : നാഗേഷ് അറസ്റ്റിൽ . മുഹമ്മദ് ഹനീഷും പ്രതി

Published

on

 കൊച്ചി : പാലാരിവട്ടം പാലം രൂപകല്‍പന 

ചെയ്ത ബംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു . ഈ സ്ഥാപനത്തിലെ മഞ്ജുനാഥിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും പ്രതി ചേര്‍ത്തു. ..കേസില്‍ പത്താംപ്രതിയാണ് ഹനീഷ്. പാലം നിര്‍മ്മാണ വേളയില്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ (ആര്‍ബിഡിസികെ) എംഡി ആയിരുന്ന മുഹമ്മദ് ഹനീഷ് കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നു എന്നാണ് കേസ്.

കരാറുകാരനില്‍ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയതായും വിജിലന്‍സ് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മുഹമ്മദ് ഹനീഷിനെ പ്രതി ചേര്‍ത്തത്. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ കമ്പനിക്ക് സര്‍ക്കാര്‍ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു.

പാലം നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാര്‍ കമ്പനിയായ ആര്‍ഡിഎസ്സിന് എട്ടേക്കാല്‍ കോടി രൂപ മുന്‍ ക്കൂറായി നല്‍കാന്‍ ശുപാര്‍ശ നല്‍കിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസ്സില്‍ അറസ്റ്റിസായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജാണ് വിജിലന്‍സിന് മൊഴി നല്‍കിയത്.

ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായ ഹനീഷിനെ കഴിഞ്ഞ മെയില്‍ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ പക്ഷേ ടി.ഒ.സൂരജിന്റെ ആരോപണങ്ങള്‍ മുഹമ്മദ് ഹനീഷ് തള്ളി. മുന്‍കൂര്‍ തുക ആവശ്യപ്പെട്ടുളള കമ്പനിയുടെ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തത്. ഒരു വിധത്തിലും കമ്പനിക്കായി താന്‍ ശുപാര്‍ശ നടത്തിയിട്ടില്ലെന്നും ഹനീഷ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.

കേസിലെ അഞ്ചാംപ്രതിയായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്, ആര്‍ഡിഎക്‌സ് കമ്പനി എംഡിയും തങ്കച്ചനും അടക്കം നേരത്തെ എട്ട് പേരെയാണ് കേസില്‍ വിജിലന്‍സ് ഇതുവരെ പ്രതി ചേര്‍ത്തത്.

Continue Reading