Connect with us

Crime

ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി; സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെ പിഴയീടാക്കി വിട്ടയച്ചത് വിവാദത്തിൽ

Published

on

കോഴിക്കോട്; ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ കാർ ഓടിച്ചു കയറ്റിയ യുവാവിനെ പിഴയീടാക്കി വിട്ടയച്ച പൊലീസ് നടപടി വിവാദത്തിൽ. സുരക്ഷാ വീഴ്‌ച അന്വേഷിക്കുമെന്ന് ഗോവ രാജ്ഭവൻ വ്യക്തമാക്കി.

ഞായറാഴ്‌ച രാത്രി 7.50 ഓടെ സ്വകാര്യ ചടങ്ങ് കഴിഞ്ഞ് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങുകയായിരുന്നു. മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനിൽ വെച്ച് ഗോവ ഗവർണറുടെ വാഹനം കടന്നുപോയ ഉടനെ കാർ കയറുകയായിരുന്നു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ്റെ മകൻ ജൂലിയാസ് നികിതാസാണ് ഗവർണറുടെ വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറിയത്.

Continue Reading