Crime
കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ. ഉച്ച ഭക്ഷണം എസ് സി എസ്ടി നേതാക്കളും ഒന്നിച്ച് എന്ന് എഴുതിയിരിക്കുന്നതാണ് വിവാദമായത്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ. ഉച്ച ഭക്ഷണം എസ് സി എസ്ടി നേതാക്കളും ഒന്നിച്ച് എന്ന് എഴുതിയിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ബിജെപിയുടെ ദളിത് വിരുദ്ധതയാണ് പോസ്റ്ററിലൂടെ പുറത്തു വന്നതെന്ന വിമർശനം ശക്തമാണ്.
ഫെബ്രുവരി 20 ന് കോഴിക്കോട്ടുള്ള പരിപാടികളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നതിനൊപ്പമാണ് ഒരു മണിക്ക് ഉച്ച ഭക്ഷണം എസ് സി, എസ്ടി നേതാക്കളും ഒന്നിച്ച് എന്ന് പ്രത്യേകം എഴുതിയിരിക്കുന്നത്. ബിജെപിയുടെ ഓദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ഈ പോസ്റ്റർ പങ്കു വച്ചിരുന്നു. ഇതിനെതിരെ കെ.മുരളീധരൻ എം.പി ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിട്ടുണ്ട്.
അതേ സമയം ബിഡിജെഎസ് നേതാക്കളെ തഴഞ്ഞു എന്നാരോപിച്ച് ബിഡിജെഎസ് യാത്ര ബഹിഷ്കരിച്ചിട്ടുണ്ട്.