KERALA
ആലത്തൂരിൽ കെ. രാധാകൃഷ്ണൻ, വടകരയിൽ ശൈലജ; കണ്ണരിൽ ജയരാജൻ സിപിഎം സ്ഥാനാർഥിപ്പട്ടികയായി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം. പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. കേന്ദ്ര നേതൃത്വം ചർച്ച ചെയ്ത ശേഷം പട്ടിക ഔദ്യോഗികമായി സ്ഥിരീകരിക്കും. 15 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലത്തൂരിൽ കെ. രാധാകൃഷ്ണനും വടകരയിൽ കെ. കെ. ശൈലജയുമാണ് സ്ഥാനാർഥികൾ. ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജോയ്സ് ജോർജ് മത്സരിക്കും.
സ്ഥാനാർഥിപ്പട്ടിക
ആറ്റിങ്ങൽ- വി.ജോയ്
പത്തനംതിട്ട- ടി.എം. തോമസ് ഐസക്
കൊല്ലം- എം. മുകേഷ്
ആലപ്പുഴ-എ.എം. ആരിഫ്
എറണാകുളം- കെ.ജെ. ഷൈൻ
ഇടുക്കി- ജോയ്സ് ജോർജ്
ചാലക്കുടി- സി. രവീന്ദ്രനാഥ്
പാലക്കാട്-എ.വിജയരാഘവൻ
ആലത്തൂർ-കെ. രാധാകൃഷ്ണൻ
പൊന്നാനി-കെ.എസ്. ഹംസ
മലപ്പുറം-വി. വസീഫ്
കോഴിക്കോട്- എളമരം കരീം
കണ്ണൂർ- എം.വി.ജയരാജൻ
വടകര- കെ.കെ. ശൈലജ
കാസർഗോഡ്-എം.വി. ബാലകൃഷ്ണൻ